കൊച്ചി: പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്‌മരണയ്ക്കായി വൈഷ്ണവം ട്രസ്റ്റ് നൽകുന്ന പ്രഥമ വൈഷ്ണവം പുരസ്‌കാരം ഡോ.എം. ലീലാവതിക്ക് ട്രസ്റ്റ് പ്രസിഡന്റും കവിയുമായ പ്രഭാവർമ്മ ഇന്ന് സമർപ്പിക്കും. 1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള നിരൂപണ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം.
പൈപ്പ്ലൈനിലുള്ള ഡോ.എം. ലീലാവതിയുടെ വസതിയിൽ ഉച്ചയ്ക്ക് 12നാണ് പുരസ്‌കാരദാനം.