ആലുവ: അദ്ധ്യയന വർഷാരംഭദിനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന നടത്തി. വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർക്കും ജീവനക്കാർക്കും മാർഗനിർദ്ദേശങ്ങളും ബോധവത്കരണവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർത്ഥികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ്ദപരമായിരിക്കണം. മദ്യപിച്ച് വാഹനമോടിച്ചാൽ ശക്തമായ നടപടിയുണ്ടാകും. സ്‌കൂൾ വാഹനങ്ങൾ നിബന്ധന പാലിച്ചായിരിക്കണം സർവീസ് നടത്തേണ്ടതെന്ന് എസ്.പി പറഞ്ഞു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.ഐ എം.എസ്.ഷെറി എന്നിവരും ഒപ്പമുണ്ടായിരുന്നു.