കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല 164-ാം നമ്പർ ശാഖയുടെ കിഴിലുള്ള ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ പൂജാ ചടങ്ങുകൾ നടന്നു. വൈക്കം മണിക്കുട്ടൻ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം അരങ്ങേറി. ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകിട്ട് ദീപക്കാഴ്ചയും നടന്നു. ശാഖായോഗം പ്രസിഡന്റ് ടി.എം. വിജയകുമാർ, സെക്രട്ടറി എ.എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.