ആലങ്ങാട്:കാൽനൂറ്റാണ്ടിലെ സേവനത്തിനുശേഷം മാഞ്ഞാലി സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസി. സെക്രട്ടറി പി.ഡി. അനിതക്ക് ബാങ്ക്‌ ഭരണ സമിതി യാത്രഅയപ്പ് നൽകി. ബാങ്ക് മുൻ പ്രസിഡന്റ് എ.എം.അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷനായി. വി.എ. അബ്ദുൾ കരീം,വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ സലാം, പി.എ. പീറ്റർ, എം.എ. മുഹമ്മദ് അഷറഫ്, എം.എം. റഷീദ്, എ.ബി. അബ്ദുൾ ഖാദർ, വാർഡ് അംഗങ്ങളായ ടി.എ. മുജീബ്, സബിത നാസർ, കമ്മിറ്റി അംഗങ്ങളായ പി.എ.സക്കീർ, കെ.എ. അബ്ദുൾ ഗഫൂർ, ജിതേഷ് കണ്ണൻ, സി.എച്ച്. സഗീർ,രമ സുകുമാരൻ, കെ.എച്ച്. നാസർ, സാജിത നിസാർ, സെക്രട്ടറി ടി.ബി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.