
കൊച്ചി: മെട്രോയുടെ അഞ്ചാം വാർഷികമായ മെട്രോ മെഗാ ഫെസ്റ്റിന്റെ ഭാഗമായി 17വരെ സ്റ്റേഷനുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇന്നലെ ഇടപ്പള്ളിയിൽ രാജഗിരി കോളേജ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും സംഗീതവിരുന്നും നടന്നു. വ്യാഴാഴ്ച ആലുവ സ്റ്റേഷനിൽ പുല്ലാങ്കുഴൽ കച്ചേരി, വെള്ളിയാഴ്ച ഇടപ്പള്ളിയിൽ അംഗപരിമിതരുടെ ഗാനമേള, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആലുവ, ഇടപ്പള്ളി സ്റ്റേഷനുകളിൽ ഗെയിമുകൾ, ശനിയാഴ്ച ഇടപ്പള്ളിയിൽ ഗാനമേള, പേട്ട മുതൽ പത്തടിപ്പാലം വരെ ട്രഷർ ഹണ്ട് മത്സരം എന്നിവ നടക്കും. ഞായറാഴ്ച ഇടപ്പള്ളിയിൽ കുട്ടികൾക്കുള്ള കളികളും സംഗീത പരിപാടിയും തിങ്കളാഴ്ച എം.ജി റോഡ്, കലൂർ സ്റ്റേഷനുകളിൽ വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.