പറവൂർ: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എസ്. ശർമ്മ അധ്യക്ഷത വഹിച്ചു. ആറുപത് വർഷങ്ങൾക്കുശേഷം പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ അനുമതി ലഭിച്ചു എന്ന പ്രത്യേകതയും ഇത്തവണ സ്കൂളിനുണ്ട്. പ്രവേശനം ലഭിച്ച 25 പെൺകുട്ടികളെ വാദ്യമേളങ്ങളോടെ സ്കൂളിലേക്ക് സ്വീകരിച്ചു. തുടർന്ന് മെമെന്റോ നൽകി ആദരിച്ചു. പുതിയ വിദ്യാർത്ഥികൾ അക്ഷരദീപം കൊളുത്തി. പ്രൊഫ. സാവിത്രി ലഷ്മണൻ, എം.ജെ. രാജു, ടി.വി. നിഥിൻ, കെ.ജെ. ഷൈൻ, ഇ.ജി. ശശി, കെ.എൻ. ലത, എൻ.എം. പിയേഴ്സൺ, രമേഷ് ഡി. കുറുപ്പ്, ജാസ്മിൻ കരീം, പി.എസ്.എം അഷറഫ്, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ, ഹെഡ്മിസ്ട്രസ് എ.എസ്. സിനി തുടങ്ങിയവർ സംസാരിച്ചു.

------------------------------------------------------------------------------

എസ്.എൻ.വി സ്കൂൾ

നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം മുനമ്പം ഡി.വൈ.എസ്.പി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ, പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിജു മോൻ എന്നിവർ ക്ളാസെടുത്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഷൈനി രാധാകഷ്ണൻ, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ബി. സിന്ധു, കെ.വി. സാഹി, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിച്ചു.

----------------------------------------------------

പുല്ലംകുളം സ്കൂൾ

പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം അഡ്വ. എസ്. ശിവകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.എസ്. ഹരിദാസ്, എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ്, പറവൂർ ഈഴവസമാജം സെക്രട്ടറി എം.കെ. സജീവൻ, പ്രസിഡന്റ് എം.പി. ബോസ്, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, അബ്ദുൾ ജലീൽ, സജിത, കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.

------------------------------------------------------------------

മൂത്തകുന്നം എസ്.എൻ.എം സ്കൂൾ

മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. ദിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി. ജോസ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, എം.എൻ. അൽഹിലാൽ, അദ്ധ്യാപകരായ സോണി, സിജി, മിനി എന്നിവർ സംസാരിച്ചു.

-------------------------------------------

കരിമ്പാടം സ്കൂൾ

കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളിൽ പ്രവേശനോത്സവം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജീൻ സുധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി. സഭ സെക്രട്ടറി വി.എം. സുധാകരൻ, ട്രഷർ പ്രകാശൻ, ഹെഡ്മിസ്ട്രസ് കെ.പി. മിനി, പി.ടി.എ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ, ഷൈജ സജീവ് തുടങ്ങിയവർ സംസാരിച്ചു.