കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് ചുണ്ടക്കുഴി രാജീവ് ഗാന്ധി കോളനിയിൽ അലക്സാണ്ടറിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. അലക്സാണ്ടറിന്റെ കുടംബത്തിന്റെ ദുരവസ്ഥ ഒരു വർഷം മുൻപ് വാർത്തയായിരുന്നു. തുടർന്ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽപ്പെടുത്തി ലയൺസ് ക്ലബ്ബിന്റെയും പ്രദേശവാസികളുടെയും പരിശ്രമത്തിന്റെ ഫലമായാണ് അലക്സാണ്ടറിന് വീടൊരുങ്ങിയത്. ഭാര്യയും രണ്ട് ആൺ മക്കളടങ്ങുന്നതാണ് അലക്സാണ്ടറിന്റെ കുടുംബം. മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചനും ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി. ഒ.ജോൺസനും ചേർന്ന് താക്കോൽ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ, ക്ലബ്ബ് സെക്രട്ടറി മേഴ്സി ജെയിംസ്, പോൾ പൊട്ടക്കൽ, ടി.പി. സജി, മാത്യു, ജെയിംസ്, സജി മോസസ്, പോൾ കെ. പോൾ, എൽദോ സി. പോൾ, ബിജു ജേക്കബ്, എന്നിവർ പ്രസംഗിച്ചു.