
വൈപ്പിൻ: കലാകാരൻമാരുടെയും സാഹിത്യ കാരൻമാരുടെയും സാമൂഹിക പ്രവർത്തകരുടെയും ഉന്നമനത്തിനായി ഭാരതീയ ദലിത് സാഹിത്യ അക്കാഡമി കേരള ഘടകം രജത ജൂബിലി പ്രമാണിച്ച് കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് മികവ് പുലർത്തിയവർക്ക് നൽകിവരുന്ന പുരസ്‌കാരം സാമൂഹിക പ്രവർത്തകരുടെ വിഭാഗത്തിൽ ബി.ജെ.പി. പട്ടികജാതി മോർച്ച റിസർച്ച് ആൻഡ് പോളിസി സെൽ സംസ്ഥാന കൺവീനർ എൻ.എം.രവിക്ക് ലഭിച്ചു. വൈപ്പിൻ അയ്യമ്പിള്ളി സ്വദേശിയാണ്. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ സിനിമ -ടി.വി സീരിയൽ നാടകനടനും സംസ്ഥാന അവാർഡ് ജേതാവുമായ വെളിയനാട് പ്രമോദ് സേവ രത്‌ന പുരസ്‌കാരവും പ്രശസ്തി പത്രവും മൊമന്റോയും നൽകി ആദരിച്ചു.