ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് മെമ്പർ കെ.എൻ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ ബാഗ് വിതരണോത്ഘാടനം സുഡ് കെമി എച്ച്.ആർ ജനറൽ മാനേജർ സജി മാത്യു നിർവ്വഹിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.ജി. ശ്യാമളവർണ്ണൻ, ജി. അജിതകുമാരി, ഫിറോസ് ഖാൻ, റെനി മേരി എന്നിവർ സംസാരിച്ചു.