t

തപ്പൂണിത്തുറ: തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു. പി. സ്കൂളിൽ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവം മനേജർ കെ.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രിസിഡന്റ് രാജേഷ് കെ.ടി. അദ്ധ്യക്ഷത വഹിച്ചു.

2021-2022 വർഷത്തെ എൽ.എസ്.എസ്. സംസ്കൃത സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ശാഖാ സെക്രട്ടറി ശേഷാദ്രിനാഥൻ അനുമോദിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും സ്കൂൾ മാനേജറും മാതൃസംഗമം പ്രസിഡന്റ് ജ്ഞാനസുന്ദരിയും ചേർന്ന് വിതരണം ചെയ്തു.

സൗജന്യ വൃക്ഷതൈ വിതരണം പി.ടി.എ വൈസ് പ്രസിഡന്റ് റജിയും സൗജന്യ പാഠപുസ്തക വിതരണം പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി കെ.എസ്. ബാഹുലേയനും നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ് സി. കെ. ദാമോദരനും സ്കൂൾ അദ്ധ്യാപിക പി.ആർ. സുജയും ആശംസകൾ നേർന്നു. തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ വിദ്യാഭ്യാസ ധനസഹായം പൂർവ്വ വിദ്യാർത്ഥികളായ ഷിബു മനയത്ത്, ബിജു അക്കലക്കാട്ട്, ഷാജി എന്നിവർ ചേർന്ന് പ്രധാന അദ്ധ്യാപികയെ എൽപ്പിച്ചു. ചടങ്ങിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ആർ. പ്രിയ സ്വാഗതവും സീനിയർ അദ്ധ്യാപിക ഒ.ആർ. ഷീജ നന്ദിയും പറഞ്ഞു.