കളമശേരി: ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.എ.മാഹിൻ ഉദ്ഘാടനം ചെയ്തു. മാനേജർ അമൃത ഗോമതി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.അനിത, കൗൺസിലർ നീതു, പി.ടി.എ പ്രതിനിധി പ്രദീപ്, സ്റ്റാഫ് പ്രതിനിധി ജെ. രജനി, സീനിയർ അസിസ്റ്റന്റ് എം.വിദൃ, സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി എന്നിവർ സംസാരിച്ചു.
മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് യു.പി.സ്കൂൾ പ്രവേശനോത്സവം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഫാദർ ടൈറ്റസ് കാരിക്കശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.എൽ. പ്ലാസിഡ്, ഡി.ഒ.ഷൈല, റ്റി.എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു.