വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അദ്ധ്യാപകരായ പി.എം. രാജേശ്വരി, കെ.പി. ഫ്രാൻസിസ്, ഹൈസ്‌കൂളിൽനിന്ന് വിരമിച്ച കെ.എം. റീന, ആശ ജഗദീശ് , നിധ പി.രജിനിൽ, അജിത, പി.എ. സൈറാബാനു എന്നിവർക്ക് യാത്രഅയപ്പ് നല്കി. വി.വി സഭാപ്രസിഡന്റ് വികാസ് മാളിയേക്കൽ ഉപഹാരം നൽകി ആദരിച്ചു. ടി.എസ്. വേണുഗോപാൽ, ബെൻസീർ കെ.രാജ്, പ്രിൻസിപ്പൽ സി.കെ. ഗീത, കെ.എസ്. ജയപ്പൻ, വി.എ. അനിൽകുമാർ, പി.ജി. ഷൈൻ, ഒ.ആർ. റോബിൻ, ഗിരിജ രാജൻ, വി.കെ. ദിനരാജ് എന്നിവർ സംസാരിച്ചു.