saju

തൃക്കാക്കര: കൃഷിയുടെ ഭാഗമായി പറമ്പ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ് മരിച്ചു. കങ്ങരപ്പടി വടക്കോട് സ്വദേശി പാറപ്പുറത്ത് മൂലയിൽവീട്ടിൽ പി.ബി. സാജുവാണ് (56) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. രാവിലെ മുതൽ സാജുവും ജോലിക്കാരനുമായി പറമ്പ് വൃത്തിയാക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കുളത്തിന്റെ സമീപത്തെ പുല്ലുകൾ വെട്ടുന്നതിനിടയിൽ കാൽവഴുതി സാജു കുളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ബഹളം വച്ചതോടെ ഭാര്യ മിനിയും മകൾ അജിതയും ഉൾപ്പെടെ സമീപവാസികൾ എത്തിയെങ്കിലും ആഴമുള്ള കുളമായതിനാൽ ഇവരുടെ പരിശ്രമം വിജയിച്ചില്ല. ഒടുവിൽ മരുമകൻ സൗമ്യൻ മുങ്ങിയെടുത്ത് കളമശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.