കുറുപ്പംപടി: പുല്ലുവഴി ഗവൺമെന്റ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും വാർഡ് അംഗവുമായി ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ബിജു, പി.ടി.എ പ്രസിഡന്റ് പോൾസൺ, എസ്.എം.സി ചെയർമാൻ ബിനു പി. ജോൺ, മാതൃസംഘം ചെയർപേഴ്‌സൺ സജീന, ബി.ആർ.സി പ്രതിനിധി ജയ്‌നി ദേവസ്യ, മുതിർന്ന അദ്ധ്യാപിക രേഖ എന്നിവർ പങ്കെടുത്തു.