മരട്: മരട് മാങ്കായിൽ ഗവ:എൽ.പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എൻ വിപിൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, ബേബി പോൾ, ഹെഡ്മിസ്ട്രസ് എ.സി.സതി, മരട് എസ്.ഐ റിജിൽ എം.തോമസ്, സിനി ആർട്ടിസ്റ്റ് ഇന്ദുകലാധരൻ, മുൻ പി.ടി.എ പ്രസിഡന്റ് മധുസൂദനൻ, അനില ടി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.