പനങ്ങാട്: കുമ്പളം പഞ്ചായത്തുതല പ്രവേശനോത്സവം പനങ്ങാട് വി.എച്ച്.എസ്.എസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർമിലി ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രധർമ്മ പരിഷത്ത് സെക്രട്ടറി ലക്ഷ്മി നാരായണൻ അദ്ധ്യക്ഷനായി. പ്രൊഫ.ഡോ.സൈമൺ മുഖ്യപ്രഭാഷണം നടത്തി. മുൻ മാനേജർ ലീല, പ്രധാന അദ്ധ്യാപിക സി.ആർ.പ്രസന്നകുമാരി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.ഫൈസൽ, പഞ്ചായത്ത് മെമ്പർ ഷീല ബോധാനന്ദൻ, പി.ടി.എ പ്രസിഡന്റ് ടി.ആർ.ഷാജി എന്നിവർ സംസാരിച്ചു.