തൃപ്പൂണിത്തുറ: ലോക മാദ്ധ്യമദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ 'ഹൃദയം കൊണ്ട് കേൾക്കുക' എന്ന മാദ്ധ്യമസന്ദേശം ചാക്യാർക്കൂത്ത് രൂപത്തിൽ അവതരിപ്പിക്കുന്നു. മാദ്ധ്യമ പ്രവർത്തകനായ ഡോ. ജാക്സൺ തോട്ടുങ്കലാണ് പരിപാടി അവതരിപ്പിക്കുന്നത്. കെ.സി.ബി.സി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് പാലാരിവട്ടം പി.ഒ.സിയിലാണു പരിപാടി. കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും.