p

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂൺ ഏഴിന് മാറ്റി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഏഴുവരെ നീട്ടിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിജയ് ബാബു ജൂൺ ഒന്നിന് ദുബായിൽ നിന്ന് നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്ന് സർക്കാരിനുവേണ്ടി അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചു. തന്റെ ഭാഗം വിശദീകരിക്കാൻ വിജയ് ബാബുവിന് അവസരം നൽകിയെന്നും കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും വ്യക്തമാക്കി. തുടർന്നാണ് ഹർജി ജൂൺ ഏഴിലേക്ക് മാറ്റിയത്.

മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റത്തിന് മറ്റൊരു കേസും എടുത്തു. ഏപ്രിൽ 22ന് പൊലീസ് കേസെടുത്തെങ്കിലും 24ന് വിജയ് ബാബു ദുബായിലേക്ക് പോയി. മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തതോടെ പ്രതിക്ക് നാട്ടിലെത്താൻ ഹൈക്കോടതി ഇടക്കാല മുൻകൂർജാമ്യം നൽകി. രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഈ സമയത്തിനുള്ളിൽ വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അതിനുശേഷം ഹർജി പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

കോടതി നിർദ്ദേശങ്ങൾ

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണം.

പരാതിക്കാരിയുമായി സംസാരിക്കാനോ ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താനോ പാടില്ല.

സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെ ഒരു മാദ്ധ്യമത്തിലും പ്രതികരിക്കരുത്

ന​ടി​യെ​ ​പീ​ഡി​പ്പി​ക്ക​ൽ​:​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ചെ​യ്തു

കൊ​ച്ചി​:​ ​ഉ​ഭ​യ​ക​ക്ഷ​‍ി​ ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള​ ​ലൈം​ഗി​ക​ബ​ന്ധ​മാ​ണ്​​ ​യു​വ​ന​ടി​യു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​നി​ന്ന് ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു.​ ​ര​ണ്ടാം​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ 11​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ചോ​ദ്യം​ചെ​യ്യ​ലി​ലും​ ​വി​ജ​യ് ​ബാ​ബു​ ​നി​ല​പാ​ട് ​മാ​റ്റി​യി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.
യു​വ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​വി​ദേ​ശ​ത്ത് ​ഒ​ളി​വി​ലാ​യി​രു​ന്നു.​ 39​ ​ദി​വ​സ​ത്തി​ന്​​ ​ശേ​ഷം​ ​ബു​ധ​നാ​ഴ്ച​യാ​ണ്​​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ ​സൗ​ത്ത് ​പൊ​ലീ​സി​ൽ​ ​ഹാ​ജ​രാ​യ​ത്​.​ ​ആ​ദ്യ​ദി​നം​ ​ഒ​മ്പ​ത​ര​ ​മ​ണി​ക്കൂ​റാ​ണ് ​ചോ​ദ്യം​ചെ​യ്ത​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​വീ​ണ്ടും​ ​പൊ​ലീ​സി​ന്​​ ​മു​ന്നി​ലെ​ത്തി.​ ​ചോ​ദ്യം​ചെ​യ്യ​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത് ​എ​ട്ട് ​മ​ണി​യോ​ടെ​യാ​ണ്.
കേ​സ് ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും​ ​സി​നി​മ​യി​ൽ​ ​അ​വ​സ​രം​ ​ന​ൽ​കാ​ത്ത​തി​ലു​ള്ള​ ​വൈ​രാ​ഗ്യ​മാ​ണ് ​പ​രാ​തി​ക്ക് ​പി​ന്നി​ലെ​ന്നും​ ​വി​ജ​യ് ​ബാ​ബു​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി.