അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെപി. എ ) സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് 2022 ന്റെ ജില്ലാതല വാഹന പ്രചരണം സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സജി മാർവൽ, ട്രഷറർ എ.എ. രജീഷ്, വൈസ് പ്രസിഡന്റ് എൽദൊ ജോസഫ്, ജോയിന്റ് സെക്രട്ടറി പി.പി. നജീബ്, വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ രാഹുൽ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മെൽജോ മൈപ്പാൻ,എ.വി. കുരുവിള, മേഖല പ്രസിഡന്റ് റിജോ തുറവൂർ, സെക്രട്ടറി സി.ഒ. സെബി, വൈസ് പ്രസിഡന്റ് പി.പി. വർഗീസ് എന്നിവർ പ്രസംഗിച്ചു.