കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ എറണാകുളം ജില്ലയിൽ ഗോശ്രീ പാലത്തിനടുത്തും നെടുമ്പാശേരിയിലുമുള്ള കമ്പനി ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളിൽ സേവനദാതാക്കളെ നിയമിക്കുന്നു. ജൂനിയർ കമ്മിഷൻഡ് ഓഫീസ് റാങ്കിൽ (ജെ.സി.ഒ )കുറയാത്തതും 60 വയസിന് താഴെയുമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 15നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in, ഫോൺ: 0484 2422239.