കുറുപ്പംപടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വി.എഫ്.പി.സി.കെയും തുരുത്തി വൈസ്‌മെൻസ് ക്ലബ്ബും സംയുക്തമായി 10000 പച്ചക്കറിത്തൈകൾ തുരുത്തിയിൽ വിതരണം നടത്തി. വെണ്ട, തക്കാളി, വഴുതന, മുളക്, വെള്ളിരി, തുടങ്ങിയവയാണ് വിതരണം നടത്തിയത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് അംഗം കെ.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.രാജപ്പൻ, ജോമിൻ ജോർജ്, കെ.വി. ശിവൻ, കെ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.