കുറുപ്പംപടി: വായ്ക്കര ഗവ.യു.പി സ്കൂളിൽ അക്ഷരദീപം തെളിച്ച് നവാഗതരെ വരവേറ്റു. അക്കാഡമിക് മാസ്റ്റർപ്ലാൻ പ്രകാശിപ്പിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എൻ. ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി ബിജു, ഹെഡ്മിസ്ട്രസ് ബിസിമോൾ ജോൺ, പി.ടി.എ പ്രസിഡന്റ് ബിജു പി.പോൾ, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു.സി.വി, എം.പി.ടി.എ ചെയർപേഴ്സൺ ബിൻസി ഷിജു, വിനോദ്.വി.ആർ, ജയമോൾ.വി.കെ, മുൻ പി.ടി.എ പ്രസിഡന്റുമാരായ സി.പി. ബേബി, എ.വി. രാജു, എം.പി. ജോയി, സി.വി. എൽദോസ്, വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.