
മൂവാറ്റുപുഴ: പൊതു പ്രവർത്തകനായ ഒ.കെ. മോഹനന് നാടിന്റെ അന്ത്യാഞ്ജലി. പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് , മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് , പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് , പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ വൈസ് പ്രസിഡന്റ് , പായിപ്ര ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് , മൂവാറ്റുപുഴ സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ. എം.പി. അഡ്വ. ജോയ്സ് ജോർജ്ജ്, മുൻ എം.എൽ.എമാരായ ബാബുപോൾ , ജോണിനെല്ലൂർ, എൽദോഎബ്രാഹാം , സാജു പോൾ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ , കാർഷിക കടാശ്വാസ കമ്മീഷൻ അംഗം അഡ്വ. പി.എം.ഇസ്മായിൽ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, യോഗം ഡയറക്ടർബോർഡ് അംഗം പ്രമോദ് കെ.തമ്പാൻ , മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു . ഇന്നലെ വൈകിട്ട് പായിപ്ര കവലയിൽ നടന്ന് അനുശോചന യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ അദ്ധ്യക്ഷതവഹിച്ചു.
ചൊവ്വാഴ്ച രാത്രി 11നായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. മുളവൂർ മറ്റനായിൽ കുടുബാംഗം ഗിരിജയാണ് ഭാര്യ. മക്കൾ: മിഥുൻ മോനഹൻ, മേഘ മോഹനൻ . മരുമക്കൾ: അരുൺ (എസ്.ബി.ഐ മൂവാറ്റുപുഴ), അഡ്വ. വിനീത മിഥുൻ