കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ആസ്വാദന കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. തോമസ് പൊക്കാമറ്റം വിഷയം അവതരിപ്പിച്ചു. വി.ഐ. സലീം, സി.പി. രഘുനാഥ്, ടി.പി. സാജു, രാധാകൃഷ്ണമേനോൻ, ടി.കെ. നാരായണൻ, അഖിൽ, അഡ്വ. ധനൂജ, എം.എ. മോഹനൻ, കെ.കെ. അശോക്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.