കോലഞ്ചേരി: സ്കൂളുകൾ തുറന്നതോടെ ടിപ്പർ ലോറികൾ നിരത്തിലിറക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റംവരുത്തി. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും നിരോധനം പ്രാബല്യത്തിൽ വന്നു.