ആലുവ: റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് തീർത്ഥാടകർക്കായി ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. നേത്രാവതി എക്‌സ്പ്രസിൽ മലപ്പുറം ജില്ലയിൽ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഹജ്ജ് വളണ്ടിയർ കമ്മിറ്റി ചെയർമാൻ പി.എം. സഹീർ, കൺവീനർ കെ.ഐ. കുഞ്ഞുമോൻ, കോ ഓഡിനേറ്റർ നസീർ കൊടികുത്തുമല, അജ്മൽ കാമ്പായി, ഷിബു പള്ളിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.