മൂവാറ്റുപുഴ: നിർമ്മല ഫാർമസി കോളേജിൽ ബൗദ്ധിക സ്വത്തവകാശവും പുതിയ സംരംഭങ്ങളുടെ നടത്തിപ്പും എന്ന വിഷയത്തിൽ പരിശീലനക്കളരി സംഘടിപ്പിച്ചു. ശാസ്ത്രജ്ഞനായ കൃഷ്ണപ്രസാദ് ക്ലാസുകൾ നയിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ ഫാർമസി കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പുല്ലോപിള്ളിൽ, പ്രിൻസിപ്പൽ ഡോ. ആർ. ബദ്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, ഐ.ഐ.സി പ്രസിഡന്റ് ഡോ. എം. കാർത്തികേയൻ, ഐ.പി.ആർ കോ ഓർഡിനേറ്റർ ഡോ. ധനീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി.