yathra

ചെമ്പറക്കി: ദേശീയോദ്ഗ്രഥന ഭാരത പര്യടനയാത്രയ്ക്ക് തുടക്കമായി. അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് ഇന്ത്യയെ സ്‌നേഹിക്കൂ മതേതരത്വം സംരക്ഷിക്കൂ, നമ്മൾ ഒന്നാണ് എന്ന മുദ്രാവാക്യവുമായി കാറിൽ പര്യടനം നടത്തുന്നത്. പെരുമ്പാവൂർ ചെമ്പറക്കി സ്വദേശികളായ മുഹമ്മദ് ലാസിം, കെ.പി. ജലീൽ, പെരിങ്ങാല സ്വദേശി സഹീർ അഷ്‌റഫ്, ആലുവ സ്വദേശി ഹഫീസ്, വടകര സ്വദേശി എം. നീരജ് എന്നിവരാണ് സംഘത്തിലുള്ളത്.

വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് ഫ്ളാഗ് ഓഫ് ചെയ്തു. ബി.ജെ.പി ജില്ലാ കമ്മി​റ്റി അംഗം കെ.ആർ. കൃഷ്ണകുമാർ, സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, അഹമ്മദ് തോട്ടത്തിൽ, സി.എ. അസീസ് തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര 30 ദിവസം നീണ്ടുനിൽക്കും.