മൂവാറ്റുപുഴ: ഒരു ലക്ഷം പുതിയ സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി കേരള വ്യവസായ-വാണിജ്യ വകുപ്പുമായി ചേർന്ന് മൂവാറ്റുപുഴ നഗരസഭ നവ സംരംഭകരെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സംരംഭകരത്വത്തിൽ താതപര്യമുള്ളവർക്ക് എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കും.
മുനിസിപ്പൽ തല സംരംഭക സാധ്യത മേഖലകൾ, ലൈസൻസ് നടപടിക്രമങ്ങൾ, സബ്സിഡി തുടങ്ങി സംരംഭം തുടങ്ങുന്നതിന് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുന്നതിന് നഗരസഭ ഇന്റേൺസിനെ നിയമിച്ചു. ആവശ്യമുള്ളവർക്ക് ഈ ഉദ്യോഗസ്ഥന്റെ സേവനം പ്രയോജനപ്പെടുത്താം. വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾക്ക് പുറമേ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, കുടുംബശ്രീ, കേരള പിന്നോക്ക വിഭാഗ കോർപ്പറേഷൻ തുടങ്ങി സർക്കാർ അർദ്ധസർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട
പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നഗരസഭയിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 9567668400 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.