കാലടി: സംസ്ഥാന സർക്കാരിന്റെ ഹരിതം സഹകരണം 2022 പദ്ധതിയുടെ ഭാഗമായി പുതിയേടം സർവീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് അത്യുല്പാദന ശേഷിയുള്ള ഒട്ടുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബാങ്കിൽ നിന്നും നൽകിയിട്ടുള്ള ഐഡന്റിറ്റി കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി,കരം അടച്ച രസീതിന്റെ കോപ്പി എന്നിവ സഹിതം ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 100 പേർക്ക് മാത്രമാണ് മാവിൻ തൈകൾ നൽകുന്നത്. തൈകളുടെ വിതരണം ജൂൺ 8 രാവിലെ 11 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടത്തുമെന്ന് പ്രസിഡന്റ് ടി.ഐ.ശശി,സെക്രട്ടറി പി.എ.കാഞ്ചന എന്നിവർ അറിയിച്ചു