ആലങ്ങാട്: സി.പി.ഐ കളമശേരി നിയോജകമണ്ഡല സമ്മേളനം ഇന്നും നാളെയുമായി ആലങ്ങാട് നീറിക്കോട് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി. രാജു റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ടി. നിക്സൻ, എസ്. ശ്രീകുമാരി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി എൻ. അരുൺ, സി.പി.ഐ ജില്ലാ നേതാക്കളായ ഇ.കെ. ശിവൻ, കെ.കെ. സുബ്രഹ്മണ്യൻ, പി. നവകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.