കളമശേരി: ഏലൂർ നഗരസഭയുടെ 2019 - 20 വർഷത്തെ ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട് ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്ന് ചർച്ചചെയ്തു. ഓഡിറ്റ് പരാമർശങ്ങൾക്ക് വകുപ്പുതല മറുപടി സമർപ്പിച്ചു.

വാർഷിക ധനകാര്യ പത്രിക പരിശോധിച്ചതിൽ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ ഓഡിറ്റ് കാര്യാലയത്തിൽനിന്ന് റിപ്പോർട്ട് കൈപ്പറ്റി രണ്ടുമാസത്തിനകം പരിശോധിച്ച് ഉറപ്പുവരുത്തി അയക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൗൺസിൽ യോഗം.