കൂത്താട്ടുകുളം: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന ജേക്കബ് ഫിലിപ്പിന്റ 44-ാം ചരമവാർഷികദിനം ആചരിച്ചു. ചെള്ളക്കപ്പടിയിലെ സ്മാരകമണ്ഡപത്തിൽ സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.എൻ. സദാമണി പതാകഉയർത്തി. മണ്ഡലം സെക്രട്ടേറിയറ്റ്‌ അംഗം എ.എസ്‌. രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, നേതാക്കളായ എം.എം. ജോർജ്, അംബിക രാജേന്ദ്രൻ, ബിനീഷ് കെ. തുളസീദാസ്‌, ബിജോ പൗലോസ്, പി.എം. ഷൈൻ, എ.കെ.ദേവദാസ്, ബീന സജീവൻ, ബാബു വർഗീസ്, ബാബു ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.