കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 13. വിവരങ്ങൾക്കും അപേക്ഷിക്കാനും. kile.kerala.gov.in. ഫോൺ: 0497-2702995.