കൊച്ചി: ഒഴിവുള്ള എല്ലാ തസ്തികകളിലേക്കും പി.എസ്.സി വഴി നിയമനം ത്വരിതപ്പെടുത്തണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഈ ആവശ്യം മുൻനിർത്തി ശക്തമായ സമര പരിപാടികൾ അരംഭിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ. രമിത, മണ്ഡലം പ്രസിഡന്റ് ബീനാ നന്ദകുമാർ, യുവജനസേന മണ്ഡലം പ്രസിഡന്റ് മധു മാടവന, കെ.ഡി. ഗോപാലകൃഷണൻ, മനോജ്, വി.എസ് രാജേന്ദ്രൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.