കൊച്ചി: എസ്.ആർ.വി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കൗൺസിലർ പദ്മജ എസ്.മേനോന് സ്വീകരണം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.ആർ.വി.ഒ.എസ്.എ പ്രസിഡന്റ് പ്രൊഫ.ആർക്കിടെക്ട് ബി.ആർ. അജിത്ത്, ഭാരവാഹികളായ ഡോ.എ.കെ.സഭാപതി, എം.പി.ശശിധരൻ, കെ.സി.ഫിലിപ്പ്, ലിനോ ജേക്കബ്, സി.പി. മോഹൻ, കെ.വി. അഗസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.