carban
എടയപ്പുറത്തെ കാർബൺ കമ്പനി വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ

ആലുവ: എടയപ്പുറം മന്ത്യേപ്പാറയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കാർബൺ കമ്പനിവിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തീൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഉടൻ കമ്പനി പരിശോധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. സമരസമിതി ഭാരവാഹികളായ സി.എസ്. അജിതൻ, വി.എ. റഷീദ്, എം.എം. അബ്ദുൾ അസ്സീസ്, പി.എ. സിദ്ധിക്ക്, സി.എസ്. സജീവൻ, എം.ബി. ഉദയകുമാർ, പി.സി. ഉണ്ണി, അബ്ദുൾ ലത്തീഫ്, വി.എ. നൗഷാദ്, സി.പി. ലൈജു എന്നിവർ നേതൃത്വം നൽകി.