
കളമശേരി: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ.ഷാനവാസ്, മധു പുറക്കാട്, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, ടി.കെ കുട്ടി, റഷീദ് താനത്ത്, പി.എം നജീബ്, ജലീൽ പാവങ്ങാടൻ, നാസർ എടയാർ, കെ.ഐ ഷാജഹാൻ, ടൈറ്റസ് ,സീമ കണ്ണൻ, അൻവർ കരീം, അൻവർ കരീം, ബിന്ദു രാജിവ് , നന്മ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.