കൊച്ചി: പി ആൻഡ് ടി കോളനി പുനരധിവാസ പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.ജെ മാക്‌സി എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, ജി.സി.ഡി.എ അംഗം പി.എ. പീറ്റർ, കൗൺസിലർമാരായ ബിന്ദു ശിവൻ, മേരി കലിസ്റ്റ പ്രകാശൻ, തൃശൂർ ലേബർ സൊസൈറ്റി പ്രസിഡന്റ്, ഉദ്യോഗസ്ഥർ എന്നിവർ നേരിൽ സന്ദർശിച്ച് വിലയിരുത്തി. അടുത്ത മാസത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.