 
നെടുമ്പാശേരി: മേയ്ക്കാട് ശ്രീ ഉണ്ണിയടത്ത് കാവ് ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠയ്ക്കുള്ള ദാരുശില്പം കൊത്തുന്നതിനുള്ള വൃക്ഷം ക്ഷേത്രസന്നിധിയിൽ സ്വീകരിച്ചു. സേവാസമിതി പ്രസിഡന്റ് ആർ.എസ്. വേണു, സെക്രട്ടറി എ.കെ. രാധാകൃഷ്ണൻ, ക്ഷേത്ര ഊരാഴ്മ പ്രതിനിധി സുധീപ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരി ആരതി ഉഴിഞ്ഞു. ക്ഷേത്രംതന്ത്രി കാശാങ്കോട്ട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ശില്പി കോതച്ചിറ സുധിൽകുമാന്റെ സാന്നിദ്ധ്യത്തിൽ പാലാ മേവടയിൽനടന്ന വൃക്ഷ പൂജയ്ക്ക് ശേഷമാണ് ദാരുശില്പ വൃക്ഷം ക്ഷേത്രത്തിൽ എത്തിച്ചത്.