sunildas
മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ 'വിശപ്പിനോടു വിട' അന്നദാന പദ്ധതി 33 വർഷം പൂർത്തിയാക്കിയതിന്റെ സംഗമം ഡിസ്‌ക്കവറി ചാനൽ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടർ ആർതർ ബാസ്റ്റിംഗ്സ് ഉദ്ഘാടനം ചെയ്യുന്നു. സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് സമീപം.

മുതലമട: സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ 'വിശപ്പിനോടു വിട' അന്നദാന പദ്ധതി 33 വർഷം പൂർത്തിയാക്കിയതിന്റെ സംഗമം ഡിസ്‌ക്കവറി ചാനൽ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടർ ആർതർ ബാസ്റ്റിംഗ്സ് ഉദ്ഘാടനം ചെയ്തു. സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അദ്ധ്യക്ഷനായി. ലക്ഷ്മി പ്രഭാകരൻ, ഡോ. രവി റാം, കുതിരാൻ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പി.എസ്.ഷിംജിത്, സെക്രട്ടറി എം.എം.അനിരുദ്ധൻ, പ്രേമ ഉണ്ണികൃഷ്ണൻ, സുഭദ്ര സച്ചിദാനന്ദൻ, കാവേരി ഗോവിന്ദൻ, അരുൺ കൊല്ലം, ഡോ. ഡി.ശ്രീലക്ഷ്മി, പി.സായി ആനന്ദ്, ഒ.എൻ.ജി.സിയുടെ പ്രതിനിധികളും പങ്കെടുത്തു.