p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നും, പ്രോസിക്യൂഷന്റെ വാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വിചാരണക്കോടതിയിൽ വ്യക്തമാക്കി.

ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് നൽകിയ പെൻഡ്രൈവിന്റെ ആധികാരികത ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന വേണമെന്നും പ്രതിഭാഗം വാദിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ വിശദീകരിക്കാൻ പെൻഡ്രൈവിലെ ശബ്ദരേഖ നേരത്തേ പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചിരുന്നു. പെൻഡ്രൈവിൽ ഫയലുകൾ എന്നാണ് പകർത്തിയതെന്ന് പരിശോധിക്കണം. ദിലീപ് ഉൾപ്പെടെ പ്രതികളുടെ ശബ്ദരേഖ ടാബിലാണ് ആദ്യം പകർത്തിയതെന്നും ഇത് ലാപ്ടോപ്പിലേക്കും അവിടെ നിന്ന് പെൻഡ്രൈവിലേക്കും മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ, ഒരു മൊബൈൽ ഫോണിൽ നിന്നാണ് ശബ്ദരേഖ പെൻഡ്രൈവിലേക്ക് പകർത്തിയതെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഈ വൈരുദ്ധ്യം പരിശോധിക്കണം. മാപ്പുസാക്ഷിയായിരുന്ന വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായിരുന്ന ദാസൻ ഓഫീസിലെത്തി തന്നെ കണ്ടെന്ന് പറയുന്ന സമയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും രാമൻപിള്ള വ്യക്തമാക്കി.

ദിലീപിന്റെ കുടുംബ ഡോക്ടർ ഹൈദരാലി അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് സഹോദരൻ അനൂപ് സഹായം നൽകിയത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. കേസന്വേഷണം ഇപ്പോൾ തന്നെ ലക്ഷ്യമാക്കിയാണെന്നും രാമൻപിള്ള പറഞ്ഞു. വാദം ജൂൺ ഏഴിന് തുടരും. കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയ വിവരം ഇന്നലെ കോടതിയിൽ അറിയിച്ചു. തുടർന്ന് ഈ വിഷയവും വിചാരണക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സിൽ
തു​ട​ര​ന്വേ​ഷ​ണം​:​ ​വി​ധി​ ​ഇ​ന്ന്

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ​മൂ​ന്നു​മാ​സം​കൂ​ടി​ ​സ​മ​യം​തേ​ടി​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ന്ന് ​വി​ധി​പ​റ​യും.​ ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്തി​ന്റെ​ ​ബെ​ഞ്ചാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ഹ​ർ​ജി​യി​ൽ​ ​അ​തി​ജീ​വി​ത​യും​ ​ക​ക്ഷി​ ​ചേ​ർ​ന്നി​രു​ന്നു.​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​നാ​ഫ​ലം​ ​വ​രും​വ​രെ​ ​തു​ട​ര​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​രു​തെ​ന്ന​ ​ആ​വ​ശ്യ​വും​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.