തൃക്കാക്കര: കോളേജ് ഡേ ആഘോഷത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള കലാപരിപാടികൾ അനുവദിക്കാത്തതിലും കലാപരിപാടികളുടെ സമയം വെട്ടിക്കുറച്ചു കൊണ്ടുള്ള പ്രിൻസിപ്പലിന്റെ ഉത്തരവിനെതിരെയും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഭാരത മാതാ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രിൻസിപ്പലിന്റെ ഓഫീസിന് മുൻപിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മൂന്ന് മണിയോടെ വിദ്യാർത്ഥി നേതാക്കളുമായി പ്രിൻസിപ്പൽ നടത്തിയ ചർച്ചയിൽ യൂണിവേഴ്സിറ്റി മാനദണ്ഡങ്ങൾക്ക് വിധേയമായി ഉത്തരവ് പുന:പരിശോധിക്കാമെന്നുറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു. ആഷിക് ഹസിൻ (എസ് എഫ് ഐ തൃക്കാക്കര ഏരിയാ പ്രസിഡന്റ്), ഭാഗ്യലക്ഷ്മി (എസ്.എഫ്.ഐ തൃക്കാക്കര ഏരിയാ സെക്രട്ടറി),യൂണിയൻ ചെയർമാൻ മുഹമ്മദ് അബുതാഹിർ, ജനറൽ സെക്രട്ടറി രാഹുൽ സുരേഷ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മുഹമ്മദ് ഷൈൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നിരജ് ബേബി എന്നിവർ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.