ആലുവ: ബി.ജെ.പി ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ പാർട്ടിയല്ലെന്നും ഭാരതീയരുടെ പാർട്ടിയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരുകാലത്ത് വിയോജിപ്പുണ്ടായിരുന്ന ക്രൈസ്തവമത വിശ്വാസികൾ ഇപ്പോൾ ബി.ജെ.പിയെ ഉറ്റുനോക്കുകയാണ്. മോദിസർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രി ഉജ്ജ്വൽ യോജന സൗജന്യ ഗ്യാസ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ. മഹേശ് അദ്ധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം ജനറൽ സെക്രടറി പ്രദിപ് പെരുമ്പടന്ന, രമണൻ ചേലക്കുന്ന്, കെ.ആർ. സോമശേഖരൻ, വിനുകുമാർ മുട്ടം, സിന്ധു റജി, പി.സി. സിദ്ധാർത്ഥൻ, റെജി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സൗമ്യഷനി, റഷീദ ഷിഹാബ്, മുത്ത്, കുഞ്ഞമ്മ സേവ്യർ, സിന്ധു അശോകൻ, ശ്രീജ അഭിലാഷ് എന്നിവർക്കാണ് സൗജന്യ ഗ്യാസ് നൽകിയത്.