hajj
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തിയ ആദ്യ തീർത്ഥാടകനെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി രജിസ്‌ട്രേഷൻ കാർഡ് നൽകി സ്വീകരിക്കുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹജ്ജ് തീർത്ഥാടകർ നെടുമ്പാശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങി. നാളെ രാവിലെ 8.30ന് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ യാത്രയാവേണ്ട 377 തീർത്ഥാടകരാണ് ഇന്നലെ രാവിലെ മുതൽ ഹജ്ജ് ക്യാമ്പിലെത്തിയത്.

ഇവരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മെമ്പർമാരായ അഡ്വ. മൊയ്തീൻകുട്ടി, ഡോ. പി.എ. സൈദ് മുഹമ്മദ്, ഡോ. ഐ.പി. അബ്ദുസലാം, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, സഫർ കയാൽ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. തീർത്ഥാടകരുടെ ആർ.ടി.പി.സി.ആർ പിശോധന, ലഗേജ് സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ എയർപോർട്ടിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളിൽ പൂർത്തിയാക്കി. തുടർന്നാണ് ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനത്തിൽ ക്യാമ്പിലേക്ക് എത്തിച്ചത്.


.