പള്ളുരുത്തി: ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ അമരക്കാരൻ അന്തരിച്ച ഇ.കെ.മുരളീധരൻ രചിച്ച പ്രഭാത കിരണങ്ങൾ എന്ന പുസ്തകം സാഹിത്യകാരൻ ടി.ജി.വിജയകുമാർ പ്രൊഫ.കെ.എൻ.രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ എം.കെ.വിശ്വനാഥൻ, സുകുമാർ അരീപ്പുഴ, അഡ്വ.എം.കെ.ശശീന്ദ്രൻ, ഡോ:ചന്ദ്രബിന്ദു, പ്രശാന്തി ചൊവ്വര, എം.കെ.നിഷ, ജീവൻ സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. എൻ.എൻ.ലാലുവിന്റെ നേതൃത്വത്തിലുള്ള കമലദളം മാസികയാണ് പ്രസാദകർ.