ഫോർട്ടുകൊച്ചി: സ്പെയിനിലെ ഫുട്ബാൾ ക്ലബ്ബായ റിയൽ മാഡ്രിഡ് അംഗവും ഫാൻസ് അസോസിയേഷൻ ഭാരവാഹിയുമായ ജസ്റ്റിൻ ക്ലീറ്റസിന് സാന്റോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചിയിൽ സ്വീകരണം നൽകി. മുതിർന്ന ഫുട് ബാൾ പരിശീലകൻ റൂഫസ് ഡിസൂസ ഉപഹാര സമർപ്പണം നടത്തി. സിസ്റ്റർ ഫാബിയോള സാന്റോസ് ക്ലബ്ബ് ജേഴ്സി സമ്മാനിച്ചു . ഇന്ത്യൻ ഫുട്ബാൾ ടീം ഗോളിയും നിലവിൽ പരിശീലകനുമായ ഫിറോസ് ഷരീഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നേവൽ ഫുട്ബാൾ ടീമിൽ അംഗമായിരുന്ന സേവ്യർ ഫെർണാണ്ടസ്,ഗുസ്തി പരിശീലകൻ എം.എം.സലീം , എഡ് വിൻ ബെന്നി ,മാർഗരറ്റ് നിഷ ,ഡെയ്സി രാജൻ , സറോബ് ഡിക്കേത്താ ജോൺ ജോസഫ്, ഉമേഷ് എന്നിവർ സംസാരിച്ചു.