sports

കൊച്ചി: എട്ടുസർവകലാശാലകളിൽ നിന്നുള്ള യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കോളേജ് ഗെയിംസിന് കൊച്ചി ഒരുങ്ങി.

മൂന്നുദിവസത്തെ മേള നാളെ രാവിലെ 10.30ന് എണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ മന്തി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലാണ് സംഘാടകർ.

ഓവറാൾ ചാമ്പ്യന്മാരാകുന്ന കോളേജിന് രാജീവ്ഗാന്ധി ഗോൾഡൻ ട്രോഫിയും ഒരുലക്ഷംരൂപ കാഷ് അവാർഡും നൽകും. ഞായറാഴ്ച വൈകിട്ട് 4.30ന് സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ, വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി ഇൻ ചാർജ് എ.ആർ. രാജേഷ്, ജില്ല എക്സിക്യുട്ടീവ് അംഗം മേരി ഫെമി ലൂയിസ് എന്നിവർ പങ്കെടുത്തു.

 പങ്കെടുക്കുന്നത്

140 കോളേജുകൾ

1800 ഓളം കായികതാരങ്ങൾ

 അത്‌ലറ്റിക്‌സ് മത്സരങ്ങൾ : ശനി, ഞായർ ദിവസങ്ങളിൽ കോതമംഗലം എം.എ. കോളേജ്, മഹാരാജാസ് സ്റ്റേഡിയം. രാവിലെ അഞ്ചുമുതൽ വൈകിട്ട് ഏഴുവരെ.

 ഫുട്ബാൾ : നാളെ രാവിലെ ഏഴുമുതൽ പനമ്പള്ളി നഗർ ഡി.എസ്.എ, മഹാരാജാസ് സ്റ്റേഡിയം.

 ബാസ്കറ്റ് ബാൾ : ആലുവ ജീവാസ് സി.എം.ഐ സെൻട്രൽ സ്കൂൾ

 വോളിബാൾ: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്

 ബോക്സിംഗ് : ഞായർ: കളമശേരി കുസാറ്റ് യൂണിവേഴ്‌സിറ്റി.

 റെസ്ലിംഗ് : കളമശേരി സെന്റ് പോൾസ് കോളേജ്.

 ബാഡ്മിന്റൺ : കടവന്ത്ര ആർ.എസ്‌.സി