വരാപ്പുഴ: കോൺഗ്രസ് വരാപ്പുഴ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് സി.കെ. കണ്ണുകുട്ടിയാശാൻ അനുസ്മരണയോഗം മുൻ എം.പി കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ചിയേടത്ത് അദ്ധ്യക്ഷനായി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, കളമശേരി സഹകരണബാങ്ക് പ്രസിഡന്റ് ടി.കെ. കുട്ടി, ഡി.സി.സി സെക്രട്ടറിമാരായ കെ.എ. അഗസ്റ്റിൻ, കൊച്ചുത്രേസ്യ ജോയ്, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സിയ മുഹമ്മദ്, സിനി സന്തോഷ്, സായ്‌നാഥ് ഉദയകുമാർ, മനു ഫ്രാൻസിസ് എന്നിവരെ ആദരിച്ചു. നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.