തോ​പ്പും​പ​ടി​:​ ​ക​രു​വേ​ലി​പ്പ​ടി​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​പ​ഴ​യ​ ​മ​ത്സ്യ​ ​ക​ട​വ് ​പ്ര​ദേ​ശം​ ​കൈ​യേ​റി​യു​ള്ള​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യു​ടെ​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കൗ​ൺ​സി​ല​ർ​ ​ബാ​സ്റ്റി​ൻ​ ​ബാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​ട​ഞ്ഞു.​ ​മു​ൻ​ ​കാ​ല​ങ്ങ​ളി​ൽ​ ​ന​ഗ​ര​സ​ഭാ​ ​ക​ട​വ് ​ലേ​ലം​ ​ചെ​യ്ത് ​കൊ​ടു​ത്തി​രു​ന്നു.​ ​പി​ന്നീട് ​ന​ഗ​ര​സ​ഭാ​ ​ലേ​ലം​ ​നി​റു​ത്തി​യ​തോ​ടെ​ ​സ്വ​കാ​ര്യ​വ്യ​ക്തി​ ​സ്ഥ​ലം​ ​കൈ​യേ​റാനു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​ങ്ങി​ .​ ​പ​ല​ ​ത​വ​ണ​ ​ഇ​ത് ​തു​ട​ർ​ന്ന​തോ​ടെ​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭാ​ ​സ്ഥ​ല​ത്ത് ​കു​ട്ടി​ക​ൾ​ക്കാ​യി​ ​പാ​ർ​ക്ക് ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​പ്ര​ദേ​ശ​ത്തെ​ ​ത​ക്യാ​വ് ​റ​സി​ഡ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെങ്കി​ലും​ ​അ​ധി​കൃ​ത​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ്ഥ​ല​ത്ത് ​അ​ന​ധി​കൃ​ത​മാ​യി​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാൻ​ ​ശ്ര​മം​ ​ന​ട​ന്ന​തോ​ടെ​യാ​ണ് ​കൗ​ൺ​സി​ല​ർ​ ​ഇ​ട​പെ​ട്ട​ത്.